250 പാക്കിസ്ഥാൻ ആരോഗ്യ വിദഗ്ധരെ ആരോഗ്യ മന്ത്രലയത്തിൽ നിയമിച്ചു.

  • 28/10/2020

കുവൈറ്റ് സിറ്റി :  കോവിഡ് -19 രോഗത്തിനെതിരായ പോരാട്ടത്തിൽ കുവൈത്തിനെ സഹായിക്കുന്നതിനായി തീവ്രപരിചരണം, ആന്തരിക രോഗങ്ങൾ എന്നിവയിൽ വിദഗ്ധരായ പാകിസ്ഥാൻ മെഡിക്കൽ ടീമുകളിൽ 250 ഡോക്ടർമാരെയും നഴ്‌സുമാരെയും സാങ്കേതിക വിദഗ്ധരെയും നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയം പൂർത്തിയാക്കി. 

പാക്കിസ്ഥാൻ മെഡിക്കൽ സ്റ്റാഫിന്റെ രണ്ടാം ബാച്ച് നവംബറിൽ എത്തുമെന്നും , മന്ത്രാലയം അവരുടെ കോൺട്രാക്ടുകൾ  അയച്ചതായും തുടർ നടപടികൾ ആരംഭിച്ചതായും റിപ്പോർട്ട് ചെയ്തു. 

ജൂലൈ ആദ്യം ഡെപ്യൂട്ടി മന്ത്രി ഡോ. മുസ്തഫ റെഡ പാക്കിസ്ഥാനുമായുള്ള മെഡിക്കൽ കരാറിൽ ഒപ്പുവെച്ചു. പാകിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തെ കുവൈത്തിലെ പാകിസ്ഥാൻ അംബാസഡർ പ്രതിനിധീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള മെഡിക്കൽ ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കരാർ എന്ന് വൃത്തങ്ങൾ അറിയിച്ചു. 208 ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന പാകിസ്ഥാൻ മെഡിക്കൽ പ്രതിനിധി സംഘത്തിന്റെ ആദ്യ ബാച്ച് കഴിഞ്ഞയാഴ്ചയാണ് കുവൈത്തിലെത്തിയത്.

Related News