വൈദ്യുതി ട്രാൻസ്മിഷൻ സ്റ്റേഷനിൽ തീപിടുത്തം, രണ്ട് സെക്ഷനുകൾ കത്തിനശിച്ചു, കുവൈത്തിലെ പല പ്രദേശങ്ങളും ഇരുട്ടിൽ.

  • 28/10/2020

കുവൈറ്റ് സിറ്റി:  സാൽമിയ വൈദ്യുതി ട്രാൻസ്മിഷൻ സ്റ്റേഷനിലെ തീപിടുത്തത്തിൽ രണ്ട് സെക്ഷനുകൾ കത്തിനശിച്ചതായും, 300 മെഗാവാട്ട് വൈദ്യുതിയുടെ സെക്ഷനിലെ തീപിടുത്തത്തിൽ ഹവല്ലി ഗവർണറേറ്റിലെ  പ്രദേശങ്ങളിൽ  (സൽമിയ - റുമൈതിയ - ബയാൻ - ജാബ്രിയ - ഹവല്ലി - മൈതാൻ ഹവല്ലി) വൈദ്യുതി മുടക്കം ഉണ്ടായതായും വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. 

വൈദ്യുതി വിതരണം  നിലച്ചത്‌ മൂലം പലയിടങ്ങളിലും  ട്രാഫിക്‌ സിഗ്നലുകളുടെ  പ്രവർത്തനം നിലച്ചു, കെട്ടിടങ്ങളിൽ  ലിഫ്റ്റുകളുടെ പ്രവർത്തനവും നിലച്ചു, ലിഫ്റ്റിൽ കുടുങ്ങിയവരെ അഗ്നിശമന സേനാ സംഘങ്ങൾ വഴി രക്ഷപ്പെടുത്തി. 

തീപിടുത്തതിനെ തുടർന്ന്  അഗ്നിശമന സേനാ സംഘങ്ങളും അടിയന്തര സംഘങ്ങളും ഉടൻ തന്നെ സ്ഥലത്ത് എത്തിയിരുന്നു, ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും തീ  അണയ്ക്കുകയും ച്യ്തുവെന്ന് മന്ത്രാലയം അറിയിച്ചു.  അപകടത്തിന്റെ ആദ്യ മണിക്കൂറിൽ  നിരവധി പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി, തുടർന്ന് ഓരോ പ്രദേശങ്ങളിലായി  വൈദ്യുതി  പുനസ്ഥാപിക്കുകയും  ബാക്കിയുള്ള പ്രദേശങ്ങളിലേക്ക് എത്രയും വേഗം വൈദ്യുതി പുനസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും മന്ത്രാലയം അറിയിച്ചു. 

Related News