കുവൈത്തിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് ആത്മഹത്യ.

  • 28/10/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. 37 കാരനായ ഇന്ത്യക്കാരൻ സാദ് അൽ അബ്ദുല്ലയിലെ സ്പോൺസറുടെ വീട്ടിൽ തൂങ്ങിമരിച്ചുവെന്നും ഇത് 24 മണിക്കൂറിനുള്ളില് രണ്ടാമത്തെ  ആത്മഹത്യയാണെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.  മരണപ്പെട്ടവരുടെ  ഭൗതികാവശിഷ്ടങ്ങൾ ഫോറൻസിക് വിഭാഗം പരിശോധിക്കുകയാണെന്നും തുടരന്യോഷണം നടക്കുന്നതായും ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

അതേസമയം, അൽ-അബ്ദലിയിലെ ഒരു ഫാമിലെ ഉറവയിൽ വീണ് 3 വയസുള്ള കുട്ടി മുങ്ങിമരിച്ചു.  കളിക്കുന്നതിനിടയിൽ കുട്ടി ചതുപ്പിൽ വീഴുകയും എന്നാൽ മാതാപിതാക്കൾ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നും ക്ലിനിക്കിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 

Related News