വൈദ്യുതി മുടങ്ങി, കുവൈറ്റിൽ എലിവേറ്ററുകളിൽ കുടുങ്ങിയ 30ഓളം പേരെ രക്ഷപ്പെടുത്തി.

  • 28/10/2020

കുവൈറ്റ് സിറ്റി : സാൽമിയ വൈദ്യതി ട്രാൻസ്മിഷൻ സ്റ്റേഷനിലെ തീപിടുത്തത്തിനെ തുടർന്ന് കുവൈത്തിലെ പല പ്രദേശങ്ങളിലുമുണ്ടായ വൈദ്യുതി തകരാറിനെ തുടർന്ന് നിരവധി പേർ കെട്ടിടങ്ങളിലെ ലിഫ്റ്റുകളിൽ കുടുങ്ങി. രക്ഷക്കായി  ആദ്യ കോൾ വൈകുന്നേരം 5:06 നും അവസാന കോൾ 6:00 നും ലഭിച്ചുവെന്ന് സുരക്ഷാ സേന അറിയിച്ചു. കുടുങ്ങിപ്പോയ എല്ലാവരെയും യാതൊരു അപകടവുമില്ലാതെ രക്ഷപ്പെടുത്താൻ അഗ്നിശമന സേനാ സംഘങ്ങൾക്ക് കഴിഞ്ഞു. 30ഓളം പേരെയാണ് അഗ്നിശമന സേനാ സംഘങ്ങൾ രക്ഷപ്പെടുത്തിയത്.

Related News