വൈദ്യുതി തകരാർ, കുവൈത്തിലെ എല്ലാ പ്രദേശങ്ങളിലെയും വൈദ്യുതി പുനഃസ്ഥാപിച്ചതായി വൈദ്യുതി, ജല മന്ത്രാലയം.

  • 28/10/2020

കുവൈറ്റ് സിറ്റി: സൽമിയ സ്റ്റേഷനിൽ ഉണ്ടായ തീപിടുത്തത്തെത്തുടർന്ന് ബുധനാഴ്ച വൈകുന്നേരം തകരാറിലായ  വൈദ്യുതി എല്ലാ പ്രദേശങ്ങളിലും  പുനഃസ്ഥാപിച്ചതായി  വൈദ്യുതി, ജല മന്ത്രാലയം (MEW) പത്രക്കുറിപ്പിൽ അറിയിച്ചു.

സാൽമിയ വൈദ്യുതി ട്രാൻസ്മിഷൻ സ്റ്റേഷനിലെ തീപിടുത്തത്തിൽ രണ്ട് സെക്ഷനുകൾ കത്തിനശിച്ചതായും, 300 മെഗാവാട്ട് വൈദ്ദ്യുതിയുടെ സെക്ഷനിലെ തീപിടുത്തത്തിൽ ഹവല്ലി ഗവർണറേറ്റിലെ  പ്രദേശങ്ങളിൽ  (സൽമിയ - റുമൈതിയ - ബയാൻ - ജാബ്രിയ - ഹവല്ലി - മൈതാൻ ഹവല്ലി) വൈദ്യുതി മുടക്കം ഉണ്ടായിരുന്നു. 

ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകളുടെ  സമഗ്രമായ പരിശ്രമങ്ങൾക്ക് നന്ദി പറയുന്നതായും , പ്രധാന സബ്സ്റ്റേഷൻ (സാൽമിയ-W ) പൂർണ്ണമായും പ്രവർത്തനക്ഷമമാക്കി, എല്ലാ മേഖലകളിലേക്കും വൈദ്യുതി പൂർണ്ണമായും പുന സ്ഥാപിച്ചു. അപകടത്തിൽ പൗരന്മാർക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും,  തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Related News