കുവൈറ്റിലേക്ക് മടങ്ങി വരുന്നവരുടെ ശ്രദ്ധയ്ക്ക്

  • 29/10/2020

കുവൈറ്റിലേക്ക് മടങ്ങി എത്തുന്നവർക്കുളള കൊവിഡ് നിരീക്ഷണ ( ഹോം ക്വാറന്റൈൻ) കാലയളവിൽ  ഇതുവരെ മാറ്റമില്ലെന്നും, ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഇപ്പോഴും സമാനമാണെന്നും ​ഗവൺമെന്റ് ആശയ വിനിമയ കേന്ദ്രം അറിയിച്ചു. ആരോ​ഗ്യ അധികൃതർ ഇതുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ മറ്റ് രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റൈ കാലയളവ്  പൂർത്തിയാക്കതിന് ശേഷം മാത്രമാണ് കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുമതി. യാത്രക്കാർ കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിക്കണമെന്നും നിർദ്ദേശമുണ്ട്. 

Related News