കുവൈറ്റിൽ സ്കൂളുകൾ ഭാ​ഗികമായി തുറക്കണം; നിർദ്ദേശവുമായി വിദ്യാഭ്യാസ വിദ​ഗ്‌ദ്ധ

  • 29/10/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രീതി ഉപപയോ​ഗിച്ചതോടെ വിദ്യാർത്ഥികൾക്ക് പല തരത്തിലുളള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും, സ്കൂളുകൾ ഭാ​ഗികമായി തുറക്കണമെന്നുമുളള നിർദ്ദേശവുമായി വിദ്യാഭ്യാസ വിദ​ഗ്‌ദ്ധ.  ഓൺലൈൻ വിദ്യാഭ്യാസ രീതി ആയതോടെ   വിദ്യാർത്ഥികൾ ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്, ലാപ്ടോപ്, സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുന്ന സമയത്ത് നിരന്തരം സ്ക്രീനിൽ നോക്കുന്നത് കാഴ്ച ശക്തി കുറയ്ക്കാൻ സാധ്യതയുണ്ട്, വീട്ടിൽ അടച്ചിരിക്കുന്നത് മൂലം വിദ്യാർത്ഥികളുടെ ശാരീരിക പ്രക്യതം അമിത വണ്ണത്തിലേക്ക് നയിക്കാം, സാധാരണ ക്ലാസ്മുറിയിലെ സാമൂഹിക ഇടപെടൽ വഴി ലഭിക്കുന്ന ​ഗുണങ്ങൾ നഷ്ടപ്പെടുന്നുവെന്നും വിദ്യാഭ്യാസ വിദ​ഗ്‌ദ്ധ ഡോ ദാന അൽ മിഷാൻ വ്യക്തമാക്കി.


ഈ പശ്ചാത്തലത്തിൽ ക്രമേണ ഭാ​ഗികമായി സ്കൂളുകൾ തുറക്കുന്നതിന്റെ ആവശ്യകത വർധിച്ചെന്നും അവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എല്ലാ മാതാപിതാക്കളും ഒരു നിവേദനം ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കണമെന്നും, ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രാലയത്തിൽ അറിയിക്കണമെന്നും അവർ പറയുന്നു. കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖല വളരെ അധികം പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണെന്നും, അഞ്ച് ഘട്ടങ്ങളിലൂടെ സാധാരണ ജീവിതം പുനസ്ഥാപിക്കുന്നതിൽ വിദ്യാഭ്യാസ മേഖലയെ ഉൾപ്പെടുത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. 

Related News