മുബാറക് ആശുപത്രിയിലെ ഡോക്ടർമാർ പല രോ​ഗികൾക്കും കൃത്രിമ ശ്വാസം നൽകേണ്ടി വന്നു; വൈദ്യുതി തകരാറിൽ വൻ പ്രതിസന്ധി

  • 29/10/2020

കുവൈറ്റ് സിറ്റി;   സാൽമിയ വൈദ്യുതി ട്രാൻസ്മിഷൻ സ്റ്റേഷനിലെ തീപിടുത്തത്തിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഹവല്ലി ​ഗവർണറേറ്റിലെ മുബാറക് ആശുപത്രിയിൽ വൻ പ്രതിസന്ധി നേരിട്ടതായി റിപ്പോർട്ട്. ജനറേറ്ററുകൾക്ക് തകരാർ സംഭവിച്ചതാണ് ആശുപത്രി പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. ഡോക്ടർമാർ പല രോ​ഗികൾക്കും കൃത്രിമ ശ്വാസം നൽകേണ്ടി വന്നു. 40 മിനിറ്റ് വരെയാണ് പല ജനറേറ്ററുകളും പ്രവർത്തിച്ചിരുന്നത്. 

അതേസമയം, കൂടുതൽ സമയം വൈദ്യുതി മുടങ്ങിയിരുന്നുവെങ്കിൽ കൂടുതൽ പേരുടെ ജീവിതം അപകടത്തിലാകുമായിരുന്നുവെന്നും അധികൃതർ പറയുന്നു. ആരോ​ഗ്യ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി മുസ്തഫ റെദയുടെ നേതൃത്വത്തിൽ അടിയന്തര നടപടി സ്വീകരിച്ചെന്നും അധികൃതർ വ്യക്തമാക്കുന്നു.  

Related News