ഇന്ത്യയിൽ 80 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 49,881 പേർക്ക് രോ​ഗബാധ;

  • 29/10/2020

ഇന്ത്യയിൽ  കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. 80 ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പുതുതായി 49,881 പേർക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതർ 80,40,203 ആയി. 517 പേർ കൂടി മരണത്തിന് കീഴടങ്ങി. 1,20,527 പേർ ഇതുവരെ മരിച്ചു. 1.50% ആണ് രാജ്യത്തെ മരണ നിരക്ക്. രാജ്യത്തെ രോ​ഗമുക്തി നിരക്ക് 90.99% ആയി. കഴിഞ്ഞ ദിവസം 56480 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 7315989 ആയി. നിലവിൽ 603687 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.

Related News