കുവൈറ്റിൽ വിവാഹ ചടങ്ങുകൾ നടത്താനുളള ഹാളുകളുടെ വാടക 300 ദിനാർ

  • 29/10/2020

കുവൈറ്റ് സിറ്റി;  വിവാഹ ചടങ്ങുകൾ നടത്താനുളള ഹാളുകളുടെ വാടക 100 ദിനാറിൽ നിന്നും  300 ദിനാറാക്കി വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് കുവൈറ്റ് സാമൂഹികകാര്യ മന്ത്രി മറിയം അല്‍ അഖീല്‍ അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെ നിര്‍ദ്ദേശം അന്തിമ അംഗീകാരത്തിനായി ധനമന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം, തിയേറ്ററുകളുടെ വാടകയും വർധിപ്പിച്ചു. ഇനി മുതൽ തിയേറ്റര്‍ പ്രകടനങ്ങള്‍ക്ക് 500 കെഡിയും ബിരുദദാനച്ചടങ്ങുകള്‍ക്ക് ആയിരം കെഡിയുമാകും നിര്‍ദ്ദിഷ്ട വാടകയെന്ന് അവ്‍ വ്യക്തമാക്കി.ഹാളുകളുടെ ഇന്‍ഷുറന്‍സ് തുക 100 ദിനാറിൽ 300 ദിനാറാക്കി വർധിപ്പിച്ചിട്ടുണ്ട്. 

Related News