കുവൈറ്റിൽ കൊവിഡ് വാക്സിൻ ആദ്യം നൽകുന്നവരുടെ പട്ടിക പുറത്തിറക്കി

  • 29/10/2020

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കുവൈറ്റിൽ കൊവിഡ് വാക്സിൻ നൽകുന്നവരുടെ പട്ടിക പുറത്തിറക്കി.  മുതിർന്നവർ, വിട്ടുമാറാത്ത രോഗങ്ങളുള്ള രോഗികൾ, ആരോ​ഗ്യപ്രവർത്തകർ,   അടിസ്ഥാന സേവനങ്ങൾ നൽകുന്നവർ എന്നിവർക്കായിരിക്കും ആദ്യ ഘട്ടത്തിൽ  വാക്സിൻ ലഭ്യമാക്കുന്നതെന്ന്  മന്ത്രിസഭ തീരുമാനിച്ചു.

മന്ത്രിസഭാ യോഗത്തിൽ  ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബയാണ് ഇക്കാര്യം അറിയിച്ചത്.  വാക്സിൻ ലഭിച്ചയുടൻ  വാക്സിനേഷൻ പ്രചാരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കുവൈറ്റിലെ നിലവിലെ കൊവിഡ് സാഹചര്യത്തെ കുറിച്ച്  ആരോ​ഗ്യമന്ത്രി വിശദീകരിച്ചു. 
എല്ലാവരും  വീട്ടിൽ തന്നെ തുടരുകയും, മാസ്ക് ധരിക്കുകയും, ശാരീരിക അകലം പാലിക്കുകയും, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി.

Related News