കുവൈത്തിൽ ഈ വർഷം ഇതുവരെ നാടുകടത്തിയ പ്രവാസികളുടെ എണ്ണം 13,000 കടന്നു‌‌

  • 29/10/2020

കുവൈറ്റ് സിറ്റി; വിവിധ കുറ്റകൃത്യങ്ങൾ ചെയ്തതിന്റെ പേരിൽ രാജ്യത്ത് നിന്ന് ഈ വർഷം  നാടുകടത്തപ്പെട്ട പ്രവാസികളുടെ എണ്ണത്തിൽ കുറവെന്ന് റിപ്പോർട്ട്. ഏകദേശം 13,000ത്തിൽ അധികം പേരെയാണ് ഇതുവരെ നാടുകടത്തിയെതന്നാണ് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്.  തൊഴിൽ നിയമ ലംഘനങ്ങളെ തുടർന്നാണ് ഭൂരിഭാ​ഗം പ്രവാസികളെയും നാടുകടത്തിയിട്ടുളളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019 ൽ 40,000 പേരും 2018ൽ 30,000 പേരുമാണ് രാജ്യത്ത്‌ നിന്നും നാടുകടത്തിയിരുന്നു‌ കൊവിഡ് പ്രതിസന്ധിയെ തുടർന്ന്  പരിശോധന കുറഞ്ഞതോടെയാണ് ഈ വർഷം നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ കുറവ് വരാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. 

 നിലവിൽ  പുരുഷന്മാരും സ്ത്രീകളും അടക്കം 900 പേരാണു   നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത്‌.  നാടു കടത്തൽ നടപടി ക്രമങ്ങൾ ഇപ്പോൾ അതിവേ​ഗത്തിൽ പൂർത്തിയാക്കി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം തൊഴിൽ നിയമ ലംഘകരെ പിടിക്കാനുളള പരിശോധനയും ഊർജ്ജിതമാക്കിയിട്ടുണ്ട്. 

Related News