കുവൈറ്റിൽ അടുത്ത മാസം പകുതിയോടെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകൻ

  • 29/10/2020


കുവൈറ്റിൽ അടുത്ത മാസം പകുതിയോടെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം. നവംബർ 8 മുതൽ കുവൈറ്റിൽ  മഴ പെയ്യാനുള്ള  സാധ്യതയുണ്ടെന്ന് കരം പ്രവചിച്ചു . 130 മുതൽ 150 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അൽ-മുറാബാനിയ സീസണിൽ പ്രതീക്ഷിക്കുന്ന താപനില18 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് അദ്ദേഹം  പ്രവചിക്കുന്നു, അതേസമയം ഏറ്റവും  8 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് ഏറ്റവും താഴ്ന്ന തപനില  പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .  മരുഭൂമി പ്രദേശങ്ങളിൽ 4 ഡിഗ്രി സെൽഷ്യസ് വരെയാകാമെന്നും കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

Related News