കുവൈറ്റിൽ സ്വദേശി വൽക്കരണത്തിന് പ്രത്യേക പദ്ധതി

  • 30/10/2020

കുവൈറ്റ് സിറ്റി;   പൊതുമരാമത്ത് വകുപ്പിൽ സ്വദേശി വൽക്കരണം നടപ്പിലാക്കൊനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കരാറുകളും, പദ്ധതികളും നടപ്പിലാക്കാൻ പൊതുമരാമത്ത് മന്ത്രിയും  ഭവന മന്ത്രിയുമായ ഡോ. റാണ അൽ ഫാരിസ് സാനിറ്ററി എഞ്ചിനീയറിംഗ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ വലീദ് അൽ-ഗാനിമിന്റെ നേതൃത്വത്തിൽ ഒരു വർക്ക് ടീം രൂപീകരിച്ചു.

സ്വദേശി വൽക്കരണം നടപ്പിലാക്കുന്നതിനായി സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കണമെന്നും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കണമെന്നും  ഡോ. റാണ അൽ ഫാരിസ്  ആവശ്യപ്പെട്ടു. 
സ്വദേശിവൽക്കരണ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനെ തുടർന്നാണ് തീരുമാനം. സ്വദേശി വൽക്കരണത്തിന്റെ നടപടിക്രമങ്ങളുടെ കൃത്യതയും സുരക്ഷയും ഉറപ്പാക്കണമെന്നും അവർ വ്യക്തമാക്കി.

Related News