കുവൈറ്റിൽ ഹുക്ക/ശീഷ കഫേകൾ ഉടൻ തുറക്കില്ലെന്ന് അധികൃതർ

  • 30/10/2020

കുവൈറ്റിൽ  ഹുക്ക -ശീഷ  കഫേകൾ ഉടൻ തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു. 
അന്താരാഷ്ട്ര തലത്തിൽ കൊവിഡ് വാക്സിൻ ലഭ്യമാകുകയും, കുവൈത്തിൽ വാക്സിനേഷൻ കാമ്പെയ്‌നുകൾ ആരംഭിക്കുകയും ചെയ്യുമ്പോൾ മാത്രമെ കഫേകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ. ശീഷ  കഫേകൾ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടുളള അപേക്ഷ അധികൃതർ.  ഇത്തരം കഫേകളിൽ ആരോ​ഗ്യ മാർ​ഗ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതിന് വെല്ലുവിളി ഉയരുമെന്ന പശ്ചാത്തലത്തിലാണ് അപേക്ഷ നിരസിച്ചത്.


ലോകത്തിലെ വിവിധ രാജ്യങ്ങൾ നിലവിൽ വൈറസ് വ്യാപന നിരക്ക് വർദ്ധിക്കുകയാണ്, ചില രാജ്യങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്, ചിലത് ഭാഗിക കർഫ്യൂകളിലേക്ക് മടങ്ങിയെന്നും, ഇത് കണക്കിലെടുക്കണമെന്നും അധികൃതർ പറയുന്നു.  മനുഷ്യന്റെ ആരോഗ്യ സുരക്ഷയ്ക്കാണ് കൂടുതൽ പ്രധാന്യമെന്നും, മറ്റ് രാജ്യങ്ങളിൽ രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിൽ കർഫ്യൂ ഏർപ്പെടുത്താനുണ്ടായ സാഹചര്യം കുവൈറ്റിൽ ഉണ്ടാകതിരിക്കാൻ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. 

Related News