സൂക്ഷിക്കുക...! കുവൈറ്റിൽ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് ഡ്രോൺ സംവിധാനവുമായി പോലീസ്

  • 30/10/2020

കുവൈറ്റ് സിറ്റി;  റോഡിൽ വച്ച് നടക്കുന്ന  കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിന് ഡ്രോൺ  സംവിധാനവുമായി കുവൈത്ത് ട്രാഫിക് അധികൃതർ.  കൊവിഡ് പശ്ചാത്തലത്തിലുളള ഒത്തുചേരലുകൾ,  അശ്രദ്ധമായി വാഹനമോടിക്കുന്നവർ, ട്രാഫിക് നിയമ ലംഘകർ എന്നിവരെ  കണ്ടെത്തുന്നതിന് വേണ്ടിയുളള പുതിയ രീതി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രാഫിക് പോലീസ്  വിജയകരമായി  പരീക്ഷിച്ചുവെന്ന് ട്രാഫിക് വൃത്തങ്ങൾ വ്യക്തമാക്കി.


അൽ വഫ്ര ഏരിയയിൽ   ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്നവരെ  ഡ്രോണുകൾ ഉപയോ​ഗിച്ച് കണ്ടെത്തിയെന്നും അധികൃതർ വ്യക്തമാക്കുന്നു.    അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്ന ചിത്രങ്ങളാണ് ഡ്രോണിൽ പതിഞ്ഞത്. കുറ്റകൃത്യം ചെയ്തവർ ഇക്കാര്യം ചെയ്തില്ലെന്ന് സമർത്ഥിച്ചപ്പോൾ ഡ്രോണിൽ പതിഞ്ഞ ചിത്രം ഇവർക്കെതിരെയുളള തെളിവായെന്നും അധികൃതർ പറയുന്നു.
കുറ്റവാളികളെ ഞായറാഴ്ച ട്രാഫിക് കോടതിയിൽ ഹാജരാക്കും. നിയമ ലംഘനങ്ങളുടെ ഫൂട്ടേജ് തെളിവായി കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News