ഭീകരതയ്ക്കെതിരെ പോരാടാൻ ഫ്രാൻസിനൊപ്പം ഒന്നിച്ച് നിൽക്കുമെന്ന് കുവൈറ്റ് അമീർ

  • 30/10/2020

കുവൈറ്റ് സിറ്റി;  പ്രവാചക കാർട്ടൂൺ വിവാദത്തെ തുടർന്ന്   ഫ്രഞ്ച് നഗരമായ നൈസിലുണ്ടായ ഭീകാരാക്രമത്തെ  അപലപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഭീകരാക്രമണത്തിൽ  കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് വ്യക്തമാക്കി  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്  അമീർ സന്ദേശം അയച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം അറിയിക്കുകയും ഭീകരതയ്ക്കും അസഹിഷ്ണുതയ്ക്കും എതിരെ പോരാടാൻ ഫ്രാൻസിനൊപ്പം ഒന്നിച്ച് നിൽക്കുമെന്നും അമീര്‍ വ്യക്തമാക്കി.  

 ഫ്രഞ്ച് നഗരമായ നൈസിലുണ്ടായ   ഭീകരാക്രമണത്തിൽ  കുവൈറ്റ് ശക്തമായി അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.  കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയും പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അള്‍ അഹമ്മദ് അല്‍ സബയും ഭീകരാക്രമണത്തിൽ അപലപിച്ച് സന്ദേശം അയച്ചു.  ഫ്രഞ്ച് നഗരമായ നൈസിലെ നോത്രദാം പള്ളിയിൽ ഭീകരവാദികൾ സ്ത്രീയെ കഴുത്തറുത്തുകൊന്നിരുന്നു. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ മറ്റു രണ്ടുപേർകൂടി കൊല്ലപ്പെട്ടിട്ടുണ്ട്

Related News