പക്ഷിപ്പനി ; കസാക്കിസ്ഥാനിൽ നിന്ന് കോഴി ഇറക്കുമതി നിരോധിച്ച് കുവൈറ്റ്

  • 30/10/2020

പക്ഷിപ്പനി പടർന്നതിനാൽ കസാക്കിസ്ഥാനിൽ നിന്ന് എല്ലാത്തരം കോഴി ഇറക്കുമതിയും കുവൈറ്റ് നിരോധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. 
 70 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കുന്ന മുട്ടയൊഴികെയുളള മുട്ട ഇറക്കുമതിയും കസാക്കിസ്ഥാനിൽ നിന്ന് നിരോധിച്ചെന്നും കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ന്യൂട്രീഷ്യൻ ആന്റ് ഫുഡ് ഉദ്യോഗസ്ഥൻ അഡെൽ അൽ സ്യൂയിറ്റ് അറിയിച്ചു.

പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മൗറിറ്റാനിയ, സെനഗൽ എന്നിവിടങ്ങളിൽ നിന്ന് ഇറച്ചി ഇറക്കുമതി ചെയ്യുന്നതും പുതിയതും ശീതീകരിച്ചതും സംസ്കരിച്ചതുമായ എല്ലാ ഇറക്കുമതികളും കുവൈറ്റ് നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 

Related News