കുവൈറ്റിൽ മുൻ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് യുവതിയെ പ്രവാസി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു

  • 30/10/2020

കുവൈറ്റിൽ ജോലി ചെയ്യുന്ന  ഈജിപ്ഷ്യൻ സ്വദേശി യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. മുൻ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾ യുവതിയെ  കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കുവൈറ്റ് ആശുപത്രിയിൽ ഭർത്താവിനെ കാണാൻ പോവുകയായിരുന്ന യുവതിയെ 32 കാരൻ തടയുകയും, മൂന്ന് തവണ മുഖത്ത് കുത്തുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. 

തന്റെ മുൻ ഭാര്യയാവാമെന്ന്  തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന്  ആക്രമണകാരി സമ്മതിച്ചു.  മുൻ ഭാര്യയുടേത് പോലുള്ള കാർ ആയിരുന്നു അവർ ഉപയോഗിച്ചതെന്നും, മുഖം മറച്ചതിനാലാണ് അബദ്ധം പറ്റിയതെന്നും പ്രതി.  27 കാരിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   ശസ്ത്രക്രിയ നടത്തിയതിന് ശേഷം യുതിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടന്ന് അധികൃതർ അറിയിച്ചു

Related News