കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾ വർധിക്കുന്നു; ഹവല്ലി ഗവർണറേറ്റിൽ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ

  • 30/10/2020

കുവൈറ്റ് സിറ്റി;  ട്രാഫിക് അഫയേഴ്‌സ് ആന്റ് ഓപ്പറേഷൻ സെക്ടർ സംഘടിപ്പിച്ച സുരക്ഷാ ട്രാഫിക് പ്രചാരണത്തിന്റെ ഭാഗമായ പരിശോധനയിൽ  27,923  നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. നിയമ ലംഘനത്തെ തുടർന്ന്  പ്രായപൂർത്തിയാകാത്ത 31 പേരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്യുന്നതിനുള്ള നീക്കത്തിനായി ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിന്റെ ജുവനൈൽ പോലീസ് ഡിപ്പാർട്ട്‌മെന്റിനെ അറിയിച്ചു

നിയമലംഘനങ്ങൾക്കെതിരെ 63 പേരെ അറസ്റ്റ് ചെയ്തു. ഒരാഴ്ചത്തെ കണക്കാണിത്.  ട്രാഫിക് കോടതിയിലേക്ക് റഫറൽ ചെയ്യുന്നതിന് വേണ്ടി  പ്രതികളെ ജനറൽ ട്രാഫിക് വകുപ്പിന്റെ ലംഘന അന്വേഷണ വകുപ്പിന്റെ തടങ്കൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്തു.  ഹവല്ലി ഗവർണറേറ്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്.
7,067 കേസുകളാണ് ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരിൽ ഹവല്ലി ഗവർണറേറ്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റിൽ രജിസ്റ്റർ ചെയ്തത്. 

ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തതതിൽ രണ്ടാം സ്ഥാനത്തുളളത്  ക്യാപിറ്റൽ ഗവർണറേറ്ററിലാണ്. 5,135 ലംഘനങ്ങളാണ് ക്യാപിറ്റൽ ഗവർണറേറ്ററിൽ രജിസ്റ്റർ ചെയ്തത്.   4,765 നിയമലംഘനങ്ങളാണ്  ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ രജിസ്റ്റർ ചെയ്തിട്ടുളളത്. 3001 നിയമലംഘനങ്ങളാണ്   ജഹ്‌റ ഗവർണറേറ്റിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ രജിസ്റ്റർ ചെയ്തത്.   2,863 കേസുകളാണ് അൽ ഫർവാനിയ ഗവർണറേറ്റിൽ റിപ്പോർട്ട ചെയ്തത്.

Related News