സിവിൽ ഐഡി കാർഡുകൾ വീട്ടിലേക്ക് എത്തും; അധിക ഫീസ് 2 ദിനാർ

  • 30/10/2020

കുവൈറ്റ് സിറ്റി;  10,000 മുതൽ 13,000 വരെ സിവിൽ ഐഡി കാർഡുകൾ  ഉടമകൾക്ക് ദിവസേന വിതരണം ചെയ്യുന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പി‌എ‌സി‌ഐ) അറിയിച്ചു.  സിവിൽ ഐഡി കാർഡുകളുടെ ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയായതും,  സ്വീകരിക്കാത്തതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. 

 വീടുകളിലേക്ക് സിവിൽ ഐഡി കാർഡുകൾ വിതരണം ചെയ്യുന്നത്  നിർബന്ധമാക്കിയിട്ടില്ലെന്നും പി‌സി‌ഐ വ്യക്തമാക്കി. ആവശ്യക്കാർക്ക് വീട്ടിലെത്താൻ 2 ദിനാർ അധികമായി അടക്കണമെന്നും 5 ദിനാർ പ്രോസസ്സിംഗ് ഫീസിന് പുറമായണെന്നും അധികൃതർ വ്യക്തമാക്കി.  സൗത്ത് സൂറയിലെ ആസ്ഥാനത്ത് 3 മാസത്തിലേറെയായി സിവിൽ ഐഡി മെഷീനുകളിൽ  സൂക്ഷിച്ചിരുന്ന ഉടമകൾ സ്വീകരിക്കാത്ത  200,000 സിവിൽ ഐഡി കാർഡുകൾ നശിപ്പിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും. 

കഴിഞ്ഞ കാലയളവിൽ, സിവിൽ ഐഡി കാർഡുകളുടെ ഉടമകൾ  കാർഡുകൾ വാങ്ങത്തതാണ് ഉപകരണങ്ങളിൽ 90 ശതമാനത്തിലധികം കാർഡുകൾ കെട്ടിക്കെടുക്കാൻ ൻ കാരണമായതെന്ന് പി‌എ‌സി‌ഐയുടെ അധികൃതർ അറിയിച്ചു.  സിവിൽ ഐഡി കാർഡുകൾ സ്വീകരിക്കുന്നതിന് സമയം രാവിലെ 9 മുതൽ രാത്രി 8 വരെയാണെങ്കിലും പലരും അവ സ്വീകരിക്കാൻ തയ്യാറായില്ല, ഇത് സ്വാഭാവികമായും മറ്റ് സിവിൽ ഐഡി കാർഡുകൾ നൽകുന്നതിൽ തടസ്സമുണ്ടാക്കിയെന്നും അധികൃതർ വ്യക്തമാക്കി. 

Related News