കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; രജിസ്റ്റർ ചെയ്ത സ്ഥാനാർത്ഥികളുടെ എണ്ണം 200 കടന്നു

  • 30/10/2020

കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ  200 കടന്നു.    ഒരാഴ്ചയായി തുടങ്ങിയ രജിസ്റ്ററേഷനിൽ  ഇതുവരെ   220 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 19 പേര്‍ വനിതകളാണ്.  ഒന്ന് രണ്ട് മണ്ഡലങ്ങളില്‍ ഇന്നലെ നാലു പേര്‍ വീതവും, മൂന്നിലും നാലിലും ആറു പേരും വീതവും, അഞ്ചില്‍ ഏഴു പേരും ഇന്നലെ രജിസ്റ്റര്‍ ചെയ്തു. ഇതുവരെ ഒന്നാം മണ്ഡലത്തില്‍ 48 പേരും രണ്ടില്‍ 28 പേരും മൂന്നില്‍ 56 പേരും നാലില്‍ 49 പേരും അഞ്ചില്‍ 39 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുന്‍ എംപിമാരായ അദ്‌നാന്‍ അബ്ദുല്‍സമദ്, യൂസഫ് അല്‍ ഫദല, ഖലീല്‍ അബുല്‍, അല്‍ സൈഫിമുബാറക്, കമല്‍ അല്‍ അവാദി എന്നിവരും ഇന്നലെ നാമനിര്‍ദ്ദേശം നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.  ജനാധിപത്യ രീതിയിലുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അര നൂറ്റാണ്ടിലേറെയായി നടത്തിയിട്ടുള്ള ഗള്‍ഫിലെ പ്രഥമ രാജ്യമാണ് കുവൈത്ത്. കൂടാതെ,  സ്‌ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ച ആദ്യ ഗള്‍ഫ് രാജ്യമാണെന്ന പ്രത്യേകതയുമുണ്ട് കുവൈത്തിന്. 1963 ല്‍ പാര്‍ലമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയ ഗള്‍ഫ് മേഖലയിലെ ആദ്യ രാജ്യമാണ് കുവൈറ്റ്. നാലുവര്‍ഷമാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 50 അംഗ പ്രതിനിധികളുടെ കാലാവധി.

രണ്ടര നൂറ്റാണ്ടായി കുവൈറ്റിന്റെ ഭരണസാരഥ്യം വഹിക്കുന്നത് സാബാ രാജകുടുംബമാണ്. അല്‍ സാബാ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്കൊപ്പം ഭരണം നിര്‍വഹിക്കുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളെ കുവൈറ്റ് നിരോധിച്ചിട്ടുണ്ടങ്കില്ലും, ഇസ്ലാമിസ്റ്റ് , നാഷണലിസ്റ്റ്, ലിബറല്‍ ഗ്രൂപ്പുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്.

Related News