കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സന്തോഷ വാർത്ത; സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതർ

  • 30/10/2020

 കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആശ്വാസ നടപടികളുമായി അധികൃതർ.  എല്ലാ ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷയും ഉറപ്പാക്കുന്നുണ്ടെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്മി അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ നല്‍കുന്ന പരാതികള്‍ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും ഏത് സാഹചര്യത്തിലും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ബ്രിട്ടീഷ് ദിനപ്പത്രമായ ‘ഡെയ്‌ലി ടെലിഗ്രാഫ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും കുവൈറ്റിനെ കുറ്റപ്പെടുത്തിയുമുള്ള  റിപ്പോർട്ടിനെയും അദ്ദേഹം വിമർശിച്ചു. മനുഷ്യാവകാശങ്ങളെ മാനിക്കാന്‍ കുവൈറ്റ് എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ആരോടും യാതൊരു തരത്തിലുള്ള വിവേചനവും കാണിക്കാറില്ലെന്നും അല്‍ അസ്മി പറഞ്ഞു. തൊഴിലാളികൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് അതോറിറ്റിയുടെ വെബ്‌സൈറ്റ്, ഹോട്ട്‌ലൈന്‍ നമ്പര്‍, അതോറിറ്റിയുടെ ഔദ്യോഗിക സോഷ്യല്‍ അക്കൗണ്ടുകള്‍ എന്നിവ വഴി പരാതിപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News