കുവൈറ്റിൽ ഇലക്ട്രിക് സ്കൂട്ടറുകളും സൈക്കിളുകളും നിരോധിക്കുന്നു

  • 31/10/2020

കുവൈറ്റ് സിറ്റി;   കുവൈറ്റിൽ   ഇലക്ട്രിക് സ്കൂട്ടറുകളും  സൈക്കിളുകളും ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങുന്നു.   പൊതു റോഡുകളിൽ അനധികൃത മോട്ടോർസൈക്കിളുകൾ ഓടിക്കുന്നത് വ്യക്തമായ  നിയമ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.  ഗതാഗത ചട്ടങ്ങളുടെ ആർട്ടിക്കിൾ  207 പ്രകാരം രണ്ട് മാസത്തിൽ കൂടാത്ത കാലയളവിൽ നിയമം ലംഘിക്കുന്ന വാഹനങൾ  പിടിച്ചെടുക്കുന്നതായിരിക്കും. ഇത്തരം  വാഹനങ്ങൾ ഓടിക്കുന്നവരുടെയും  മറ്റുളളവരുടെയും ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിലേക്ക് ഇത് നയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.പാർപ്പിട മേഖലകളിൽ  നിരവധി സ്വദേശികൾ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നുണ്ടെന്നും,  പൊതു പാർക്കുകളിലേക്കോ എത്തിച്ചേരാനുള്ള മാർഗമായും നിരവധി പേർ ഇവ  ഉപയോഗിച്ചു വരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News