ഫ്രഞ്ച്​ ഉൽപ്പന്നങ്ങളുടെ ബഹിഷ്​ക്കരണം; നേട്ടം തുർക്കിയ്ക്ക്

  • 31/10/2020

പ്രവാചകന്റെ കാർട്ടൂൺ വിവാദത്തിന് പിന്നാലെ  ചില അറബ്  രാഷ്​ട്രങ്ങളിൽ ഫ്രഞ്ച്​ ഉൽപ്പന്ന ബഹിഷ്​ക്കരണത്തിൽ നേട്ടം കൊയ്യുന്നത് തുർക്കിയെന്ന് റിപ്പോർട്ട്​. ഫ്രഞ്ച് ഉൾപ്പന്നത്തിന് പകരം ഭൂരിഭാ​ഗം പേരും  ടർക്കിഷ്​ ഉൽപ്പന്നങ്ങളാണ്​  വിപണിയിൽ ഉപയോ​ഗിക്കുന്നത്​. ബഹിഷ്​ക്കരി​ക്കേണ്ട ഫ്രഞ്ച്​ ഉൽപ്പന്നങ്ങളുടെയും പകരം ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളുടെയും ചിത്രം ചേർത്താണ്​ സമൂഹമാധ്യമങ്ങളിൽ ഹാഷ്​ടാഗ്​ ക്യാമ്പയിൻ നടക്കുന്നത്​. പകരക്കാരിൽ അധികവും ടർക്കിഷ്​ ഉൽപ്പന്നങ്ങളാണ്​. 

അതേസമയം, കുവൈറ്റിലെ വിവിധ സഹകരണ സംഘങ്ങളിൽ ഫ്രഞ്ച് ഉൽപ്പന്നങ്ങൾ പിൻവലിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെയും വിൽപനയെ ബാധിച്ചിട്ടുണ്ട്​. ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത്​ സമൂഹമാധ്യമങ്ങളിൽ ഹാഷ്​ടാഗ് പ്രചാരണം ശക്തമായിട്ടുണ്ട്. ഗൾഫിലെ സ്വദേശികൾക്കിടയിലാണ്​ കാര്യമായ പ്രചാരണം. അതിനിടെ ബഹിഷ്ക്കരണവും സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണവും അവസാനിപ്പിക്കണമെന്ന്​ ഫ്രാൻസ്​  അഭ്യർത്ഥിച്ചിരുന്നു. ഫ്രാൻസിൽ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾക്കെതിരെ കുവൈറ്റ് അമീർ അപലപിക്കുകയും ചെയ്തിരുന്നു.

Related News