ഗള്‍ഫ് പ്രതിസന്ധി; ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുവൈറ്റ് ഒരുങ്ങുന്നു

  • 31/10/2020

ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുവൈറ്റ് ഒരുങ്ങുന്നു.   ഗള്‍ഫ് പ്രതിസന്ധി, പ്രാദേശിക വെല്ലുവിളികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന് സന്ദേശമയച്ചു.  കുവൈറ്റ് വിദേശകാര്യമന്ത്രി അഹമ്മദ് അല്‍ നാസര്‍ ഈ സന്ദേശം സൗദി പ്രതിനിധി ഫൈസല്‍ ബിന്‍ ഫര്‍ഹാന് കൈമാറി.

സുരക്ഷാ പ്രശ്‌നങ്ങള്‍, സാമ്പത്തിക വെല്ലുവിളികള്‍, ഗള്‍ഫിലെ പ്രശ്‌നങ്ങള്‍,  തുടങ്ങി എല്ലാ തലങ്ങളിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏകോപനവും കൂടിയാലോചനയും വേണമെന്ന് കുവൈറ്റ് അമീര്‍ സൗദി രാജാവിന് അയച്ച സന്ദേശത്തില്‍ പറയുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗദി അറേബ്യയുമായുള്ള ഏകോപനം അത്യാവശ്യമാണെന്നും കുവൈറ്റ് അമീര്‍ വ്യക്തമാക്കി. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് 2017 ജൂണില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര, ഗതാഗത ബന്ധങ്ങള്‍ വിച്ഛേദിച്ചിരുന്നു.

Related News