വിപണികളിൽ അനധികൃത വിൽപ്പന; കുവൈറ്റിൽ 100 പ്രവാസികൾ അറസ്റ്റിൽ

  • 31/10/2020

കുവൈറ്റ് സിറ്റി;  വിപണികളിൽ അനധികൃത വിൽപ്പന നടത്തിയതിന് 100 പ്രവാസികലെ അറസ്റ്റ് ചെയ്തു.  പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ, കുവൈറ്റ് മുനിസിപ്പാലിറ്റി, ഇമിഗ്രേഷൻ വകുപ്പ് എന്നിവരടങ്ങിയ സമിതിയാണ് അനധികൃത  വിൽപ്പനയ്ക്കെതിരെ വിപണിയിൽ റെയ്ഡ് നടത്തിയത്.  പച്ചക്കറികളും പഴങ്ങളും അനധികൃതമായി വിൽക്കുന്ന താൽക്കാലിക വിപണികളുടെ വ്യാപനം തടയുന്നതിനുള്ള  ഭാഗമാണ് റെയ്ഡ്. കെബാദിലെയും വഫ്രയിലെയും അനധികൃത മാർക്കറ്റിൽ നിരവധി തൊഴിലാളികളെ പിടികൂടിയതായും അധികൃതർ അറിയിച്ചു. നിയമം ലംഘിച്ച്  മാർക്കറ്റുകൾ തുറന്നതിനാലാണ് നടപടി എടുത്തത്.

 തൊഴിലാളികൾ കൂടുതലുള്ള പ്രദേശങ്ങളിൽ അനധികൃത വിപണികൾ വർധിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.  തെരുവുകളിലും പാർപ്പിട കെട്ടിടങ്ങളിലും താൽക്കാലികവും നിയമവിരുദ്ധവുമായ മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ സ്ഥാപിച്ച് നിയമം ലംഘിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറർ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ  75 പ്രവാസികളെ ഇതുമായി ബന്ധപ്പെട്ട് പിടികൂടിയതായും അധികൃതർ കൂട്ടിച്ചേർത്തു. 

Related News