തുർക്കിയിൽ കൊവിഡ് വ്യാപിക്കുന്നു; കുവൈറ്റ് പൗരന്മാർ ആരോ​ഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം

  • 31/10/2020

കുവൈറ്റ് സിറ്റി;  കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായി തുർക്കി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രതിരോധ, മുൻകരുതൽ നടപടികളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് ഇസ്താംബൂളിലെ കുവൈറ്റ് കോൺസുലേറ്റ് തുർക്കിയിലെ കുവൈറ്റ് പൗരന്മാരോട് ആവശ്യപ്പെട്ടു. ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ, പകർച്ചവ്യാധി വർധിക്കുന്നുണ്ടെന്ന് തുർക്കി ആരോഗ്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതായി കോൺസുലേറ്റ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈറസ് വ്യാപന തോത് ഗണ്യമായി വർദ്ധിച്ചുവെന്ന് മന്ത്രാലയം സൂചിപ്പിച്ചു. 

പ്രാദേശിക അധികാരികൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുക, പൊതുഗതാഗതം ഉപയോഗിക്കുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ ഒത്തുചേരാതിരിക്കുക, ഏറ്റവും അടിയന്തിര ആവശ്യങ്ങൾ ഒഴികെ പുറത്ത് പോകാതിരിക്കുക എന്നീ നിർദ്ദേശങ്ങൾ   പാലിക്കണമെന്നും കോൺസുലേറ്റ് ആവശ്യപ്പെട്ടു. 

Related News