ചരിത്രത്തിലെ ഒരു പുതിയ നാഴികക്കല്ല്; കുവൈറ്റ് എയര്‍വേയ്‌സ് രണ്ട് പുതിയ എയർ ബസ് എ330 വിമാനങ്ങള്‍ കൂടി സ്വന്തമാക്കി

  • 31/10/2020

കുവൈറ്റ് സിറ്റി;  യൂറോപ്യൻ വിമാന നിർമ്മാതാക്കളായ ‘എയർബസിൽ’ നിന്ന് രണ്ട് പുതിയ എയര്‍ബസ് എ330 വിമാനങ്ങള്‍ കൂടി കുവൈറ്റ് വാങ്ങി. കൊവിഡിന് ശേഷമുളള വിമാന സർവ്വീസുകൾക്ക് അനുയോജ്യമായ രണ്ട് പുതിയ എയര്‍ബസ് എ330 വിമാനങ്ങളാണ് രാജ്യം സ്വന്തമാക്കിയത്. യൂറോപ്യൻ  ‘എയർബസിൽ’ കമ്പനിയിൽ നിന്നും ഓർഡർ ചെയ്ത എട്ട് വിമാനങ്ങളിൽ ആദ്യഘട്ട വിമാനങ്ങളാണ് ഇപ്പോൾ സ്വന്തമാക്കിയിട്ടുളളത്.  കുവൈറ്റ് എയര്‍വേയ്‌സിന്റെ എ330 നിയോയില്‍ 235 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ബിസിനസ് ക്ലാസില്‍ 32 കിടക്കകളും ഇക്കണോമി ക്ലാസില്‍ വിശാലമായ 203 സീറ്റുകളും ഉള്‍പ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. 

 വികസന പ്രവർത്തങ്ങളുടെ ഭാ​ഗമായി ആദ്യഘട്ടത്തിൽ വിമാനങ്ങൾ കുവൈറ്റ് എയർവേസിൽ എത്തിച്ചേർന്നത് ചരിത്രത്തിലെ ഒരു പുതിയ നാഴികക്കല്ലാണെന്ന് കുവൈറ്റ് എയർവെയ്സ് ചെയർമാൻ അലി മുഹമ്മദ് അൽ ദുഖാൻ പറഞ്ഞു: 

Related News