'മുസ്ലിംങ്ങളെ ഫ്രാന്‍സ് ബഹുമാനിക്കുന്നു'; പ്രവാചകനെതിരായ കാര്‍ട്ടൂൺ വിവാദത്തിൽ കുവൈറ്റിലെ ഫ്രഞ്ച് അംബാസഡർ

  • 31/10/2020

 ഫ്രാന്‍സിൽ പ്രവാചകനെതിരായ കാര്‍ട്ടൂൺ വിവാദങ്ങൾക്ക് പിന്നാലെയുണ്ടായ  ഭീകരാക്രമണങ്ങളില്‍ പ്രതികരിച്ച് കുവൈറ്റിലെ ഫ്രഞ്ച് അംബാസിഡർ ആൻ ക്ലെയർ ലെഗെൻഡ്രെ.   മുസ്ലിംങ്ങളെ എല്ലാം ഫ്രാന്‍സ് ബഹുമാനിക്കുന്നുവെന്നും ഇസ്ലാമിക മതവും സംസ്കാരവും ഫ്രഞ്ച് ചരിത്രത്തിന്റെ ഭാഗമാണെന്നും അവർ വ്യകതമാക്കി. ഫ്രാൻസ് ഏത് മതങ്ങളെയും തരംതാഴ്ത്തില്ലെന്നും. ആരെയും ആക്ഷേപിക്കില്ലെന്നും. ഇസ്ലാമിക ലോകത്തിന് സമാധാന സന്ദേശം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. അനാവശ്യ കാര്യങ്ങളിൽ ശ്രദ്ധ നൽകരുതെന്നും അവർ പറഞ്ഞു.

പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിച്ചുകൊണ്ടുള്ള കാർട്ടൂണുകളെയും ഇസ്‌ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെയും അപലപിച്ച് നേരത്തെ വിവിധ ​ഗൾഫ് രാജ്യങ്ങൾ രം​ഗത്തെത്തിയിരുന്നു.  കാരിക്കേച്ചറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്ഥാവനയ്ക്ക് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.   ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നതിന് ലോകമെമ്പാടുമുള്ള മുസ്ലിംങ്ങള്‍ ആഹ്വാനം ചെയ്തിരുന്നു. നേരത്തെ കാർട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് പാരീസിൽ ചരിത്ര അധ്യാപകനെ  ഭീകരരർ കഴുത്തറത്ത് കൊലപ്പെടുത്തിയിരുന്നു. 

Related News