'പരമാവധി ജാഗ്രത പാലിക്കണം'; കുവൈറ്റിലെ ഫ്രഞ്ച്‌ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി

  • 31/10/2020

പ്രവാചകന്റെ കാർട്ടൂൺ വിവാദത്തിന് പിന്നാലെയുളള ആക്രമണങ്ങളിൽ മുൻകരുതലുമായി   കുവൈറ്റിലെ ഫ്രഞ്ച് എംബസി. കുവൈറ്റിലെ  ഫ്രഞ്ച്‌ പൗരന്മാർ എല്ലാവരും പരമാവധി ജാഗ്രത പാലിക്കണമെന്ന്‌ ‌ എംബസി നിർദ്ദേശം പുറപ്പെടുവിച്ചു. 
പ്രവാചക കാർട്ടൂൺ വിവാദത്തിന് പിന്നാലെ  നൈസിലും ജിദ്ദയിലും ഫ്രഞ്ച്‌ പൗരന്മാർക്ക്‌ നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച്‌ എംബസി കുവൈറ്റിലുള്ള തങ്ങളുടെ പൗരന്മാർക്ക്‌ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്‌. 

കുവൈറ്റിലെ ഫ്രഞ്ച്‌ പൗരന്മാർ ഒത്തു ചേരലുകളും, പുറത്തേക്ക്‌ സഞ്ചരിക്കുന്നതും പരമാവധി ഒഴിവാക്കണം, യാത്ര ചെയ്യുമ്പോൾ പരമാവധി ജാഗ്രത പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.  എന്തെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ എംബസിയുമായി ബന്ധപ്പെടണം എന്നും അറിയിപ്പിൽ പറയുന്നു. സുരക്ഷാ കാര്യങ്ങളിൽ കുവൈറ്റ്‌ അധികൃതർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഫ്രഞ്ച്‌ എംബസി അധികൃതർ പുറപ്പെടുവിച്ച ജാഗ്രത നിർദ്ദേശത്തിൽ വ്യക്തമാക്കി.
 

Related News