കുവൈറ്റിലേക്ക് നേരിട്ടുളള യാത്രയ്ക്ക് വിലക്ക്; വൻ സാമ്പത്തിക നഷ്ടമെന്ന് അധികൃതർ

  • 01/11/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പശ്ചാത്തലത്തിൽ മറ്റുളള 34 രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുളള വിമാന സർവ്വീസുകൾ റദ്ദാക്കിയത് വൻ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്. കുവൈറ്റിലേക്ക് പ്രവാസികൾക്ക് നേരിട്ട് വരാനുളള അനുമതി റദ്ദാക്കിയതോടെയാണ് സാമ്പത്തിക നഷ്ടമുണ്ടായത്. നിലവിൽ ദുബായ് പോലുളള ഇടനില രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയിട്ടാണ് പല പ്രവാസികളും കുവൈറ്റിലേക്ക് എത്തുന്നത്. ഇത് മറ്റുളള രാജ്യങ്ങളിൽ സാമ്പത്തി ലാഭമുണ്ടാക്കിയെന്നും , എന്നാൽ കുവൈറ്റിൽ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ഫെഡറേഷൻ ഓഫ് ടൂറിസം ആന്റ് ട്രാവൽസ് പ്രതിനിധി അബ്ദുൽ റഹ്മാൻ അൽ ഖരഫി പറയുന്നു.

34 രാജ്യങ്ങളിൽ നിന്നും നേരിട്ടുളള വിമാന സർവ്വീസുകൾ റദ്ദാക്കിയത് ഏകദേശം 100 ദശലക്ഷം ദിനാറാണ് നഷ്ടുണ്ടാക്കിയതെന്നും അദ്ദേഹം  വ്യക്തമാക്കി. 1,60000 പ്രവാസികൾ കുവൈറ്റിലേക്ക് മടങ്ങി വന്നെങ്കിലും, ഓരോ യാത്രക്കാരും ശരാശരി 600 ദിനാർ ദുബായിൽ‌‍ വച്ച് തന്നെ ചെലവഴിച്ചു. കുവൈറ്റിലെ റെസ്റ്റോറന്റുകളേയും, ഹോട്ടലുകളേയും ഇത് സാരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 14 മുതൽ ജൂലൈ 31 വരെ ട്രാവൽ ആന്റ് ടൂറിസം മേഖലയ്ക്ക് ഏകദേശം 28 ദശലക്ഷം ​ദിനാർ നഷ്ടമായെന്നും, ഓ​ഗസ്റ്റ് മുതൽ ഈ വർഷാവസാന കാലയളവ് വരെ നഷ്ടം 17.5 ദശലക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News