ഷീഷ വിൽക്കാനുളള വിലക്ക്; കുവൈറ്റിൽ പല കഫേ ഉടമകളും വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

  • 01/11/2020



 കുവൈറ്റ് സിറ്റി;  കൊവിഡ്  വ്യാപന പശ്ചാത്തലത്തിൽ  രാജ്യത്തുടനീളമുള്ള കഫേകൾക്ക് തുറന്ന് പ്രവർത്തിക്കരുതെന്ന  മന്ത്രിസഭയുടെയും ആരോഗ്യ അധികാരികളുടെയും  നടപടികൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട്.  സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോഴും (ഷീഷ )  കഫേകൾ  പ്രവർത്തിക്കുന്നുവെന്നാണ് വസ്തുത.  ജീവനക്കാരുടെ  ശമ്പളവും, കടയുടെ വാടകയും നൽകുന്നത് പ്രതിസന്ധിയിലായതോടെ വിലക്കുണ്ടെങ്കിലും ചില കഫേകൾ തുറന്ന് പ്രവർത്തിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.  ഷിഷയുടെ പ്രവർത്തനങ്ങൾ വിലക്കാനുളള സർക്കാർ തീരുമാനം വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന്  കഫേകളുടെ ഉടമസ്ഥർ വ്യക്തമാക്കുന്നു.

എല്ലാ കഫേ ഉടമകളും ഷീഷയുടെ വിൽപ്പനയിൽ നിന്ന് ഏകദേശം 75 ശതമാനം  ലാഭം ലഭിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഷീഷ  വിൽക്കാൻ അനുവാദമില്ലെങ്കിലും ചിലർ മുൻ വശത്തെ കടയുടെ വാതിലുകൾ അടച്ച്  സ്വകാര്യമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഒരു കഫേയിൽ ഏറ്റവും കൂടുതൽ  ലാഭം കൊണ്ടുവരുന്നത് ഷിഷയാണെന്നും ആരോ​ഗ്യ മാർ​ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ഷീഷ  വിൽക്കാൻ സർക്കാർ അനുവദിക്കണമെന്നും കട ഉടമകൾ അഭ്യർത്ഥിക്കുന്നു. ഷീഷ  ഇല്ലാത്ത ഒരു കഫെ ആത്മാവില്ലാത്ത ശരീരം പോലെയാണെന്നും കടയുടമകൾ പറയുന്നു.

Related News