2035ഓടെ കുവൈറ്റിൽ തൊഴിലവസരങ്ങൾ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്‌

  • 01/11/2020

കുവൈറ്റ് സിറ്റി;  2035 ഓടെ  കുവൈറ്റിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. സർക്കാർ  മേഖലയിൽ    പൗരന്മാർക്ക് തൊഴിൽ നേടാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.   ആസൂത്രണ സമിതി നൽകിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സ്വദേശികൾക്ക് തൊഴിൽ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുമെന്ന്  പ്രാദേശിക പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നു. കുവൈറ്റിലെ  ജനസംഖ്യയിലുണ്ടായ വർധനവാണ് ഇതിന് പ്രധാന കാരണം.  നിലവിൽ 1.35 ദശലക്ഷമുളള ജനസംഖ്യ  2035ഓടെ 2.3 ദശലക്ഷമായി വർധിക്കുമെന്നാണ് റിപ്പോർട്ട്. കുവൈറ്റിലെ യുവാക്കാളായ സ്വ​ദേശിക്കൾക്കാണ് ഭൂരിഭാ​ഗവും തൊഴിൽ നേടുന്നതിൽ വെല്ലുവിളി ഉണ്ടാകുകയെന്നും അധികൃതർ വ്യക്തമാക്കുന്നു.  

സർക്കാർ റിപ്പോർട്ട് അനുസരിച്ച് ജനസംഖ്യാ വളർച്ചാ നിരക്ക് മൂന്ന് ശതമാനമാണ്. 2014 മുതൽ രാജ്യത്തിന്റെ വാർഷിക ബജറ്റിലെ കമ്മി, എണ്ണ വിലയിലുണ്ടായ ഇടിവ്, എന്നിവ മൂലം വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും സ്വദേശികളെ നിയമിക്കുന്നതിൽ പ്രതിസന്ധി നേരിടുന്നു. കൊവിഡ് പശ്ചാത്തലത്തിൽ എണ്ണ മേഖലയിലുണ്ടായ ഇടിവ് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ സാരമായി ബാധിച്ചെന്നും. രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന ഓരോ ബാരൽ എണ്ണയിൽ നിന്നും ലഭിക്കുന്ന ലാഭം വഴിയാണ് ഓരോ പൗരനും സുരക്ഷിത ജോലിയും, ശമ്പളവും ഉറപ്പ് വരുത്താൻ സധിക്കുന്നതെന്ന് എണ്ണ മേഖലയിൽ പ്രവർത്തിക്കുന്ന അനലിസ്റ്റ് കാമേൽ അൽ ഹരമി വ്യക്തമാക്കുന്നു. 

Related News