കുവൈറ്റിൽ സേവന ബാർകോഡുകൾ വിൽക്കാനുളള ശ്രമം; കർശന ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

  • 01/11/2020

കുവൈറ്റ് സിറ്റി;  കോൺസുലാർ സേവനങ്ങൾക്കായി നൽകുന്ന ബാർ​കോഡുകൾ  ഉപഭോക്താക്കളല്ലാത്ത മറ്റുളളവർക്ക് അനധികൃതമായി വിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. ഇത്തരത്തിലുളള എല്ലാ ശ്രമങ്ങളും തടയുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ കോൺസുലാർ വകുപ്പ് നൽകുന്ന ബാർ​കോഡ് അനധികൃതമായി വിൽക്കുന്നതിൽ നിരവധി പേർ പങ്കാളികളാകുന്നുവെന്ന സോഷ്യൽ മീഡിയകളിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്.

സേവന  ബാർ​കോഡുകൾ  ഉപഭോക്താക്കളല്ലാത്ത മറ്റുളളവർക്ക് അനധികൃതമായി വിൽക്കുന്നത് മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും ഇത്തരം കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോൺസുലാർ അഫേഴ്സ് അസിസ്റ്റന്റ് വിദേശകാര്യമന്ത്രി സമി അൽ ഹമദ് അറിയിച്ചു. നേരത്തെ ഇത്തരം കുറ്റം ചെയ്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News