കുവൈറ്റിൽ രോ​ഗിയെ ആ​ക്രമിച്ച സംഭവം; വാർത്ത തളളി ആരോ​ഗ്യമന്ത്രാലയം

  • 01/11/2020

കുവൈറ്റിൽ രോ​ഗിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുളള വാർത്ത തളളി ആരോ​ഗ്യമന്ത്രാലയം. മൂന്ന് പേർ  ആക്രമിക്കുന്ന തരത്തിൽ രോ​ഗി നൽകിയ  വീഡിയോ അടിസ്ഥാന രഹിതമാണെന്ന്  ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. രോ​ഗിയെ സർജറിക്ക് പ്രവേശിച്ച സമയത്ത് ഒരാൾ വാർഡിൽ വച്ച് മറ്റുളളവരുടെ പ്രതിഷേധം അവ​ഗണിച്ച് സി​ഗരറ്റ് വലിച്ചെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ആശുപത്രിയിൽ പുകവലി നിരോധിച്ചിട്ടുണ്ടെന്നും, ഇത്തരം പ്രവർത്തികൾ നിയമ ലംഘനമാണെന്നും  ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ആശുപത്രിയിൽ വരുന്ന എല്ലാവരും കർശന നിയമങ്ങൾ പാലിക്കണമെന്നും മെഡിക്കൽ സൗകര്യങ്ങൾ ദുരുപയോ​ഗപ്പെടുത്തരുതെന്നും ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. 



Related News