ഫെയ്സ് റെക്കോ​ഗ്നിഷൻ സംവിധാനം നടപ്പിലാക്കുന്ന കുവൈത്തിലെ ആദ്യത്തെ മന്ത്രാലയമായി എണ്ണ മന്ത്രാലയം

  • 01/11/2020

കുവൈറ്റ് സിറ്റി;  ഇലക്ട്രോണിക് ഫെയ്സ് റെക്കോ​ഗ്നിഷൻ സംവിധാനം നടപ്പിലാക്കുന്ന കുവൈത്തിലെ ആദ്യത്തെ മന്ത്രാലയമായി  എണ്ണ മന്ത്രാലയമെന്ന്  മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. നിമർ അൽ സബ വ്യക്തമാക്കി. ജീവനക്കാരുടെ ദൈനംദിന അറ്റന്റൻസ് രേഖപ്പെടുത്തുന്നതിനായി ഇത് ഉപയോ​ഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2020 ഫെബ്രുവരിയിൽ ആരംഭിച്ച സമ്പൂർണ്ണ ഡിജിറ്റൽ പരിവർത്തനതിന്റെ ഭാ​ഗമാണിതെന്നും അദ്ദേഹം പറയുന്നു. 

 കൊവിഡ് വൈറസ് വ്യാപിച്ച പശ്ചാത്തലത്തിൽ മന്ത്രാലയം ഫിംഗർപ്രിന്റ് സംവിധാനം നിർത്തലാക്കുക്കയും,   ഫെയ്സ് റെക്കോ​ഗ്നിഷൻ സംവിധാനം  നടപ്പിലാക്കുകയും ചെയ്തു. മന്ത്രാലയത്തിലെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും നിലനിർത്തുന്നതിന് മന്ത്രാലയം സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയത്തിൽ നൽകിയിരിക്കുന്ന സേവനങ്ങൾ സുഗമമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. കൊവിഡ് പശ്ചാത്തലത്തിൽ  മാനുഷിക ഇടപെടൽ ഒഴിവാക്കാനും സാധിക്കുന്നു. രണ്ട് സെക്കന്റിനുളളിൽ തന്നെ ജീവനാക്കാരുടെ അറ്റന്റൻസ് രേഖപ്പെടുത്താൻ സാധിക്കുന്നു. ഇതിന് പുറമെ ദൈനംദിന റിപ്പോർട്ടുകൾ‌ എക്‌സ്‌ട്രാക്റ്റ് ചെയ്യുന്നതിനും, ജോലിസമയത്ത് എളുപ്പത്തിൽ ഡാറ്റകൾ ഓഡിറ്റ് ചെയ്യാനും ഇത് ഏറെ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related News