ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗജന്യ നിയമോപദേശം നല്‍കുവാന്‍ ഒരുങ്ങി അഭിഭാഷകര്‍

  • 01/11/2020

കുവൈത്ത്‌ സിറ്റി : രാജ്യത്ത് താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് സൗജന്യ നിയമോപദേശം നല്‍കുവാന്‍ കുവൈത്തിലെ നിയമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം അഭിഭാഷകര്‍  തല്‍പര്യം പ്രകടിപ്പിച്ചതായി ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. 

അഭിഭാഷകരായ ബെന്നി തോമസ് , ദീപ അഗസ്റ്റിന്‍,ഹജീര്‍ നൈനാന്‍ കോയ,ജോസഫ് വില്‍ഫ്രഡ്, നസറി അബ്ദുള്‍ റഹ്മാന്‍ എന്നീവരാണ് സൗജന്യ നിയമപരമായ ഉപദേശം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. ഇവരുമായി ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടോ അല്ലെങ്കില്‍ നേരത്തെ  ഇന്ത്യൻ എംബസിയിലെ കമ്മ്യൂണിറ്റി വെൽഫയർ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളുമായോ അഭിഭാഷകരെ സമീപിക്കാവുന്നതാണെന്ന് എംബസ്സി അധികൃതര്‍ പറഞ്ഞു.

പൂര്‍ണ്ണമായും  സൗജന്യമായാണ് നിയമ സഹായങ്ങള്‍ നല്കുക. സ്വന്തം ഉത്തരവാദിത്വത്തില്‍ ഇവരുമായി ബന്ധപ്പെടണമെന്നും എംബസ്സിക്ക്  ഈ വിഷയത്തില്‍ യാതൊരു ഉത്തരവാദിത്വം  ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി . 

Related News