ഈജിപ്ഷ്യൻ സ്വദേശി എണ്ണായിരം ദിനാർ ചവറ്റുകൊട്ടയിൽ തള്ളി.

  • 01/11/2020

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഈജിപ്ഷ്യൻ സ്വദേശി എണ്ണായിരം ദിനാർ അടങ്ങിയ ബാഗ് ജബ്രിയ പ്രദേശത്തെ വീടിനടുത്തുള്ള മുനിസിപ്പാലിറ്റിയുടെ മാലിന്യ കൊട്ടയിൽ തള്ളി,  ബാങ്കിൽ നിന്നും ചെക്ക് മാറിയെടുത്ത തുക അടങ്ങിയബാഗ് മറ്റു മാലിന്യങ്ങളുടെകൂടെ  അബദ്ധത്തിലാണ് വീടിനുപുറത്തെ വേസ്റ്റ് ബിന്നിൽ തള്ളിയത്. പണമടങ്ങിയ ബാഗും വീട്ടിലെ മാലിന്യങ്ങളുടെകൂടെ പുറത്തുള്ള  വേസ്റ്റ് ബിന്നിൽ തള്ളിയതായി മനസിലാക്കിയപ്പോഴേക്കും മുനിസിപ്പാലിറ്റി മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു.

കാഷ് ചെയ്ത ചെക്കിന്റെ പകർപ്പ് ഹാജരാക്കി ഈജിപ്ഷ്യൻ സ്വദേശി പോലീസിൽ പരാതി നൽകുകയും, തുടരന്യോഷണം ആരംഭിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. 

Related News