മണിക്കൂറിന് 15 ദിനാർ, കുവൈറ്റിൽ ​ഗാർഹിക തൊഴിലാളികളുടെ പ്രതിസന്ധി തുടരുന്നു..

  • 02/11/2020

കൊവിഡ്  വൈറസ് പശ്ചാത്തലത്തിൽ  കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ പ്രതിസന്ധി ദിനംപ്രതി വഷളാകുന്നു. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളുടെ പ്രവർത്തനം നിർത്തിയിട്ടുണ്ടെന്നും, എന്നാൽ  ചില വ്യാജ ഓഫീസുകൾ ഇപ്പോൾ പ്രവ്യത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ഈ വ്യാജ ഓഫീസുകൾ കുവൈത്തിൽ തൊഴിലാളികളെ കച്ചവടം നടത്തുന്നുവെന്നാണ് റിപ്പോർട്ട്. പ്രതിസന്ധി ഘട്ടത്തിൽ  60,000 ത്തോളം ​ഗാർഹിക തൊഴിലാളികളെ നിയമം ലംഘിച്ച് വ്യാജ ഓഫീസുകൾ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

സാധരണയായി വീട്ടുജോലിക്കാരിക്ക് 100 കെഡി മുതൽ 120 ദിനാർ വരെ ശമ്പളം ലഭിക്കും. കരാർ കമ്പനുകള‍ വഴിയുളള നിയമനമാണെങ്കിൽ  150 മുതൽ 200 ദിനാർ വരെ ഓഫീസ് ഈടാക്കുന്നു.   എന്നാൽ വിസ താൽക്കാലികമായി നിർത്തിവച്ചതുമൂലം സാഹചര്യം മുതലെടുക്കുന്ന  വ്യാജ ഓഫീസുകൾ മാസം 320 ദിനാർ‌ ഈടാക്കുന്നുണ്ട്. 15 ദിനാറിന് 5 മണിക്കൂർ വരെ ജോലി ചെയ്യുന്ന ഫിലിപ്പൈൻ ​ഗാർഹിക തൊഴിലാളികൾ ഉണ്ടെന്നാണ് റിപ്പോർട്ട്. 

Related News