സാല്‍മി ബോര്‍ഡറിലെ ആക്രമണം; പ്രതികളെ രണ്ടു ദിവസത്തെ തടവിന് ശേഷം വിട്ടയച്ചു

  • 02/11/2020

കുവൈറ്റ് സിറ്റി;  സാല്‍മി ബോര്‍ഡറില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ രണ്ടു ദിവസത്തെ തടവിനു ശേഷം വിട്ടയച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.  എന്നാല്‍ പ്രതികൾക്കെതിരെ നിയമനടപടികള്‍ പിന്നീട് സ്വീകരിക്കുമെന്നും  അധികൃതർ വ്യക്തമാക്കി

സൗദി അറേബ്യയില്‍ നിന്ന് വന്ന യുവാവിനാണ് ബോർഡറിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദ്ദനമേറ്റത്. അമ്മ, അമ്മായി, ഇളയ സഹോദരന്‍ എന്നിവര്‍ക്കൊപ്പമാണ്  യുവാവ് എത്തിയിരുന്നത്. കുടുംബത്തിന്റെ മുന്നിൽ വച്ചാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ മർദ്ദിച്ചതെന്നും, ആക്രമണത്തിന് ഇരയായ യുവാവിന്   പ്രഥമശുശ്രൂഷ നല്‍കാന്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ദൃക്‌സാക്ഷികള്‍  വെളിപ്പെടുത്തിയിരുന്നു.

Related News