കുവൈത്തിൽ നിന്നും ഉംറ തീർത്ഥാടനത്തിന് പോകാൻ അനുമതി ; കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് നിർദ്ദേശം

  • 02/11/2020

കുവൈത്തിൽ നിന്നും ഉംറ തീർത്ഥാടനത്തിന് പോകാൻ അനുമതി നൽകുമെന്ന് കുവൈത്ത്‌ മതകാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ആരോ​ഗ്യ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.  18 മുതൽ 65 വയസ്സുവരെയുള്ളവർക്ക് മാത്രമായിരിക്കും  ഉംറ തീർത്ഥാടത്തിനു അനുമതി നൽകുകയെന്നും അധികൃതർ അറിയിച്ചു. 

. ചില  പ്രത്യേക കേസുകളിൽ  70 വയസ്സ് വരെ പ്രായമുള്ളവർക്കും അനുമതി നൽകും. തീർത്ഥാടനത്തിന് പോകുന്നവർ സൗദിയിൽ എത്തി  ‌  3 ദിവസം   ക്വാറന്റൈനിൽ കഴിയണം. ഇതിന് ശേഷമായിരിക്കും ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാൻ സാധിക്കുക.  സൗദിയിലേക്ക്‌ പ്രവേശിക്കാൻ കൊവിഡ് മുക്ത  സർട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്നും  കുവൈത്ത്‌ മതകാര്യ മന്ത്രാലയം വ്യക്തമാക്കി. തീർത്ഥാടനം ആഗ്രഹിക്കുന്നവർ  ഇഅ്തമർന്ന  എന്ന ആപ്ലിക്കേഷൻ വഴി റെജിസ്റ്റർ ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു. 

 മൂന്നു മണിക്കൂര്‍ സമയമാണ് ഉംറ നിര്‍മ്മത്തിന് ഒരു തീര്‍ഥാടകന് അനുവദിച്ചിട്ടുള്ളത്. ഉംറ നിര്‍വ്വഹിക്കുന്ന തീര്‍ത്ഥാടകന്‍ തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് സൗദി ആരോ​ഗ്യമന്ത്രാലയം നിർദ്ദേസം നൽകുന്നത്. ഇഅ്തമര്‍നാ ആപ് വഴി മുന്‍കൂട്ടി പെര്‍മിറ്റ് നേടാനാകും. ഉംറ കര്‍മ്മത്തിനു മുമ്പ് ഉംറയുടെ പ്രത്യേക വേഷവിധാനമായ ഇഹ്റാമില്‍ പ്രവേശിക്കുന്നതിന്  മീഖാത്തുകളില്‍ എത്തിയാല്‍ സാമൂഹിക അകലം പാലിക്കണം. ഇഹ്റാമില്‍ പ്രവേശിക്കുന്നതിന് മീഖാത്തുകളില്‍ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങള്‍ പാലിച്ചിരിക്കണം. 

പള്ളിയില്‍ പ്രവേശിക്കുന്നതിന് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. തീര്‍ഥാടകരോരോ ആളും സ്വന്തമായി നമസ്‌കാരവിരി കരുതിയിരിക്കണം. പള്ളിക്കകം നമസ്‌കാരിക്കാനായി ഏര്‍പ്പെടുത്തിയ സ്ഥലത്തുവെച്ചുമാത്രം നമസ്‌ക്കരിക്കണമെന്നും സൗദി ആരോ​ഗ്യമന്ത്രാലയം നിർദ്ദേശം നൽകുന്നു.

Related News