120 പ്രവാസികളെ ഈ മാസാവസാനത്തോടെ പിരിച്ചു വിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം

  • 02/11/2020

കുവൈറ്റ് സിറ്റി;  പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന120 പ്രവാസികളെ ഈ മാസാവസാനത്തോടെ പിരിച്ചു വിടുമെന്ന് മന്ത്രാലയം അറിയിച്ചു. പിരിച്ചുവിടുന്ന ജീവനക്കാരുടെ പേര് അടക്കമുളള പട്ടിക തയ്യാറാക്കിയതായും അധികൃതർ വ്യക്തമാക്കി. പട്ടിക  പൊതുമരാമത്ത് മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അം​ഗീകാരത്തിനായി കാത്തരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസി ജീവനക്കാരെയും പിരിച്ചുവിടാനുളള പദ്ധതി പൊതുമരാമത്ത് മന്ത്രിയും ഭവനകാര്യ സഹമന്ത്രി ഡോ. റാണ അൽ ഫാരിസ് രൂപീകരിച്ചിട്ടുണ്ട്.  വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനുമുള്ള രാജ്യത്തിന്റെ പദ്ധതിയുടെ ഭാ​ഗമായാണ് ഈ നീക്കം.

Related News