കുവൈറ്റിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകൻ

  • 02/11/2020

കുവൈറ്റിൽ അടുത്തയാഴ്ച മുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ഇസ റമദാന്‍.  പത്താം തീയതിയോടെ  മഴ ആരംഭിക്കുമെന്നാണ്  കാലാവസ്ഥ നിരീക്ഷകന്‍  പ്രവചിക്കുന്നത്. രാജ്യം ശൈത്യകാലത്തേക്ക് കടക്കുന്നതിന് മുന്നോടിയായാണ് മഴ ആരംഭിക്കുന്നതെന്നും, 13 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിക്കുന്നു.  ഈ ആഴ്ച തണുപ്പ് കൂടുമെങ്കിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും ഇസ റമദാന്‍ വ്യക്തമാക്കി. 29 ഡി​ഗ്രി സെൽഷ്യസാണ് ഇന്നത്തെ താപനില.

Related News