നൂറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാം...

  • 02/11/2020

മസ്കറ്റ്;  നൂറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാമെന്ന് അധികൃതർ. ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ് ടൂറിസം മേഖലക്ക് കരുത്ത് പകരുന്നതും വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതുമായ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് ഗുണം ചെയ്യും. 

നിലവില്‍ ജിസിസി പൗരന്‍മാര്‍ക്ക് മാത്രമാണ് ഒമാനിലേക്ക് വിസയില്ലാതെ പ്രവേശന അനുമതിയുള്ളത്. ന്യൂസിലാന്റ് പൗരന്‍മാര്‍ക്കും വിസ ഇല്ലാതെ രാജ്യത്ത് മൂന്ന് മാസം വരെ തുടരാന്‍ സാധിക്കും. എന്നാല്‍, പുതുതായി വിസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

Related News