കുവൈറ്റിൽ എത്തുന്നവർക്ക് 7 ദിവസത്തെ ക്വാറന്റൈൻ; ആരോ​ഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി

  • 02/11/2020

ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ സബ ആരോഗ്യ മന്ത്രാലയം, സെൻട്രൽ ഇൻഫർമേഷൻ ടെക്നോളജി, എയർലൈൻസ്, ഇൻഫർമേഷൻ വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ ജസീറ എയർവേയ്‌സ്, കുവൈറ്റ് എയർലൈൻസ് എന്നീ വിമാന കമ്പനികളുടെ പ്രതിനിധികളുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തി.

കുവൈറ്റിലെ വ്യോമയാനമേഖലയിൽ  സാധാരണ റിട്ടേൺ നടപടിക്രമങ്ങൾ പുനരാരംഭിക്കുക, ​കൊവിഡ് ക്വാറന്റൈൻ കാലയളവ് 7 ദിവസമാക്കി ചുരുക്കുക, നിരോധിത രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് വിമാന സർവ്വീസ് പുനരാരംഭിക്കുക എന്നി ആവശ്യം ഉന്നയിച്ച് വിമാന കമ്പനികൾ നൽകിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ചർച്ച നടന്നത്.

വിമാന കമ്പനികളുടെ  നിർ‌ദ്ദേശങ്ങൾ‌ നടപ്പിലാക്കുകയാണെങ്കിൽ‌ യാത്രക്കാരെ പരിശോധിക്കാനുളള സംവിധാനമുണ്ടെന്ന്  ആരോഗ്യ അധികൃതർ‌ ശുപാർശ ചെയ്‌തിട്ടുണ്ട്. അംഗീകൃത മെഡിക്കൽ ലബോറട്ടറികൾക്ക് പ്രതിദിനം 20,000 സ്വാബ് നടത്താൻ കഴിവുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Related News