വികസനക്കുതിപ്പിൽ കുവൈറ്റ്; സാമ്പത്തിക വര്‍ഷം 26.5 ബില്യണ്‍ ചെലവ് വരുന്ന 38 പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്നു

  • 03/11/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പശ്ചാത്തലത്തിൽ  ഈ സാമ്പത്തിക വര്‍ഷം 26.5 ബില്യണ്‍ കെ.ഡി ചെലവ് വരുന്ന 38 പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി കുവൈറ്റ്. കൊവിഡിനിടയിൽ നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അധിക‍തർ വ്യക്തമാക്കുന്നു.  കൊവിഡ് വ്യാപനം, എണ്ണ വിലയിലെ ഇടിവ്, ചെലവ് കുറയ്ക്കാനുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനം തുടങ്ങിയ പ്രതിസന്ധി മറികടക്കാനാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്.  സാമ്പത്തിക, വാണിജ്യ മേഖലകളില്‍ കുവൈറ്റിനെ കൂടുതല്‍ ശക്തിപ്പെടുത്താനുളള തന്ത്രപരമായ പദ്ധതികളാണ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. സർക്കാർ ഏജൻസികൾ, അല്ലൈങ്കിൽ, പൊതു-സ്വകാര്യ  മേഖലകൾ തമ്മിലുളള പങ്കാളിത്തം വഴിയാണ് പദ്ധതികൾ നടപ്പാക്കാൻ പോകുന്നത്. 

അതേസമയം, ഇത്തരം പദ്ധതികൾ വഴി  ആ​ഗോളതലത്തിൽ കുവൈറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തും.    കുവൈറ്റ് എയര്‍പോര്‍ട്ട് പ്രോജക്ട് (ടെര്‍മിനല്‍ ബില്‍ഡിംഗ് 2) ആണ് നിലവില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രധാന പദ്ധതികളില്‍ ഒന്ന്. ഇതിനായി പൊതുമരാമത്ത് മന്ത്രാലയം 1.4 ബില്യണ്‍ കെ.ഡി ചെലവഴിച്ചിരുന്നു. 2024 സെപ്തബറോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മറ്റു പദ്ധതികളില്‍ ആറെണ്ണം ഈ സാമ്പത്തിക വര്‍ഷവും എട്ടെണ്ണം അടുത്ത വര്‍ഷവും പൂര്‍ത്തീകരിക്കും. ഫോര്‍ത്ത് റിങ് റോഡ് വികസനം അടക്കമുള്ള മറ്റു പദ്ധതികള്‍ 2026-ഓടെ പൂര്‍ത്തീകരിക്കും.

2020-2021 സാമ്പത്തിക വർഷത്തിൽ കുവൈറ്റ് നിലിവിൽ നടപ്പാക്കുന്ന പ്രധാന പദ്ധതികളുടെ അടിസ്ഥാനത്തിൽ  ബയോ ഫ്യുവല്‍ പ്രോജക്ട്, അല്‍ സൂര്‍ റിഫൈനറി, അല്‍ സൂര്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് എന്നിങ്ങനെ 11.7 ബില്യണ്‍ കെ.ഡി ചെലവ് വരുന്ന മൂന്ന് മെഗാ പ്രോജക്ടുകള്‍ നടപ്പാക്കുന്നതിന് വന്‍ തുക കുവൈറ്റ് ഓയില്‍ മേഖലയ്ക്ക് നേരത്തെ അനുവദിച്ചിരുന്നു. പെട്രോകെമിക്കല്‍ കോംപ്ലക്‌സ് പദ്ധതി 2025 ഓടെ പൂർത്തിയാക്കും. 

Related News