കുവൈറ്റിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പാരിതോഷികം ലഭിക്കും; റദ്ദാക്കിയെന്ന വാർത്ത തളളി താരിഖ് അല്‍ മുസ്‌റം

  • 03/11/2020

കുവൈറ്റിൽ കൊവിഡിനെതിരെ പോരാടാൻ മുന്നിട്ടിറങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പാരിതോഷികം റദ്ദാക്കിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തളളി അധികൃതർ. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പാരിതോഷികം ലഭിക്കുമെന്നും, റദ്ദാക്കിയെന്ന തരത്തിലുളള വാർത്ത വ്യാജമാണെന്നും  സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്‌റം അറിയിച്ചു. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പാരിതോഷികം സര്‍ക്കാര്‍ റദ്ദാക്കിയെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ അധികൃതർ രം​ഗത്തെത്തി വ്യക്തത വരുത്തിയത്. അതേസമയം, ഇത്തരത്തില‍്‍ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും നിർദ്ദേശം നൽകിയിട്ടും. 

Related News