കുവൈറ്റിൽ 17 കുട്ടികളെ ട്രാഫിക് നിയമ ലംഘിച്ചതിന് കോടതിയിൽ ഹാജരാക്കി

  • 03/11/2020

കുവൈറ്റിൽ കുട്ടികൾക്കിടയിൽ ട്രാഫിക് നിയമ ലംഘനങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. നിയമം ലംഘിച്ച്  വാഹനം ഓടിച്ചതിന്  ഒക്ടോബര്‍ അവസാനത്തോടെ പിടിയിലായ 17 കുട്ടികളെ കോടതിയില്‍ ഹാജരാക്കിയതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റ്. അതേസമയം, നിയമം ലംഘിച്ച്  ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് പിടിയിലായ ഒരു പ്രവാസിയെ നാടു കടത്തുകയും ചെയ്തു.

ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയ 83 പേര്‍ അറസ്റ്റിലായതായും ഒൻപത് വാഹനങ്ങള്‍ പിടിച്ചെടുത്തതായും ഗതാഗത വകുപ്പ് വ്യക്തമാക്കി. നേരത്തെ 23 വാഹനങ്ങൾ നിയമം ലംഘിച്ചതിന്റെ പേരിൽ പിടിച്ചെടുത്തിരുന്നു. ട്രാഫിക് സെക്ടര്‍ അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സെയ്ഗിന്റെ മോൽനോട്ടത്തിലാണ് പരിശോധന നടത്തിയത്.

Related News