മഴക്കാല മുന്നറിയിപ്പ്; കുവൈറ്റിൽ റോഡപകടങ്ങൾ പരിഹരിക്കാൻ അറ്റകുറ്റ പണികൾ പൂർത്തിയാക്കി

  • 03/11/2020

കുവൈറ്റ് സിറ്റി;   മഴക്കാല മുന്നറിയിപ്പിന്റെ ഭാ​ഗമായി കുവൈറ്റിലെ റോ‍ഡുകളിലെ അറ്റകുറ്റ പണികൾ പൂർത്തിയാക്കുന്നു.  ഷുവൈബ റോഡ്, ഗസാലി റോഡ്, കിങ് ഫഹദ് റോഡ് തുടങ്ങിയ റോഡുകളുടെ അറ്റക്കുറ്റപ്പണി പൂര്‍ത്തിയാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അറിയിച്ചു.
എല്ലാ ഗവര്‍ണറേറ്റുകളിലുമായി ഏകദേശം 17 റോഡ് പ്രോജക്ടുകള്‍ നടപ്പിലാക്കുമെന്നും അതോറിറ്റി പറഞ്ഞു.

 മുൻ മഴക്കാലങ്ങളിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നു, മഴക്കാലമാകുന്നതോടെ അപകടങ്ങൾ ഉണ്ടാകാനുളള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വളരെ സുരക്ഷിതമായിട്ടാണ് റോഡുകളുടെ അറ്റകുറ്റ പണികൾ പൂർത്തീകരിക്കുന്നതിന്.  അഡ്വാൻസ്ഡ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് റോഡുകളിലെ അറ്റക്കുറ്റപ്പണി നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. റോഡുകളിൽ വെളളം കെട്ടിൽ നിൽക്കുന്ന പ്രതിസന്ധിയും പരിഹരിക്കപ്പെടും.  അറ്റകുറ്റ പണികൾ പെട്ടെന്ന് നടപ്പിലാക്കാൻ അടിയന്തര ടീം പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Related News